അമേരിക്കയിലാണ് സംഭവം നടന്നത്. വീഡിയോ എടുക്കാനാണ് വിമാനം തകര്‍ത്തതെന്ന് ബോധ്യപ്പെട്ടതോടെ അമേരിക്കന്‍ യുട്യൂബറും മുന്‍ ഒളിമ്പന്യുമായ ട്രവര്‍ ജേക്കബിന്റെ പൈലറ്റ്ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റേതാണ് തീരുമാനം.
2021-ഡിസംബറിലായിരുന്നു സംഭവം നടന്നത്. ചെറുവിമാനം പറത്തുന്നതിനിടെ വിമാനം തകര്‍ത്ത് പാരച്യൂട്ടില്‍ പുറത്തേക്ക് ചാടി വീഡിയോ എടുത്ത് യൂട്യൂബില്‍ കാഴ്ചക്കാരെ വര്‍ധിപ്പിക്കുകയായിരുന്നു ട്രെവര്‍ ജേക്കബിന്റെ ലക്ഷ്യമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനം തകര്‍ത്തുവെന്ന് പറഞ്ഞ് പുറത്തേക്ക് ചാടുന്ന ട്രെവര്‍ ജേക്കബിന്റെ വീഡിയോയും ഉണ്ട്.
കാലിഫോര്‍ണിയയിലെ ലോസ് പാഡ്രസ് നാഷണല്‍ ഫോറസ്റ്റിന് മുകളലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു വിമാനം തകര്‍ത്തത്. വിമാനം മനപൂര്‍വം തെറ്റായി പ്രവര്‍ത്തിപ്പിച്ച് അപകടം വരുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
0 Comments