പരിക്കേറ്റ വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസ്സിന്റെ മുൻഭാഗത്തെ വാതിലിലൂടെയാണ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണത്. ഈ സമയം നിരവധി വാഹനങ്ങൾ ബസിന് പിന്നാലെ ഉണ്ടായിരുന്നു.
നല്ല വേഗത്തിൽ പോവുകയായിരുന്നു ബസ്. മണ്ണാർക്കാട് വളവിൽ എത്തിയപ്പോൾ തുറന്നുകിടന്ന വാതിലിലൂടെ വിദ്യാർഥിനി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിൽ വീണ പെൺകുട്ടിയേയും കടന്ന് ഏറെ മുന്നോട്ട് പോയാണ് ബസ് നിർത്തിയത്.
0 Comments