banner

കൊല്ലത്ത് പാമ്പിനെ പിടികൂടുന്നതിനിടെ യുവാവിന് കടിയേറ്റു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : മൈലാപ്പൂരില്‍ പാമ്പിനെ പിടികൂടുന്നതിനിടെ യുവാവിന് കടിയേറ്റു. പാമ്പ് പിടിത്തക്കാരനായ തട്ടാമല സ്വദേശി സന്തോഷ് കുമാറിനെയാണ് മൂര്‍ഖന്‍ പാമ്പ് കടിച്ചത്.ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. മൈലാപ്പൂര്‍ സ്വദേശിയായ അശോകിന്റെ വീട്ടില്‍ പാമ്പിനെ പിടികൂടാന്‍ എത്തിയതാണ് സന്തോഷ് കുമാര്‍. പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

വീടിന് വെളിയില്‍ പഴയ ഫ്രിഡ്ജില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തിയിരുന്നു. ഇതില്‍ നിന്ന് ഓരോ ദിവസം കഴിയുന്തോറും മത്സ്യങ്ങളുടെ എണ്ണം കുറയാന്‍ തുടങ്ങിയതോടെ വലയിട്ടിരുന്നു. ഈ വലയിലാണ് മൂര്‍ഖന്‍ പാമ്പ് കുടുങ്ങിയത്. തുടര്‍ന്ന് പാമ്ബിനെ പിടികൂടാന്‍ സന്തോഷ് കുമാറിനെ വിളിക്കുകയായിരുന്നു.

മൂര്‍ഖന്‍ പാമ്പിനെ വലയില്‍ നിന്ന് രക്ഷിക്കുന്നതിനിടെയാണ് കടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണ് സന്തോഷ് കുമാര്‍ ആശുപത്രിയില്‍ പോയത്. കൊട്ടിയത്ത് പ്രമുഖ സ്വകാര്യ വിഷചികിത്സാകേന്ദ്രത്തിലാണ് അദ്ദേഹം ചികിത്സ തേടിയത്.

Post a Comment

0 Comments