Latest Posts

മസ്ജിദുൽ ഹറാമിന്റെ ചാരത്തിൽ നോമ്പുതുറയ്ക്ക് എത്തിയത് ആയിരങ്ങൾ

മക്ക : മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത്  റമദാന്‍ ആദ്യ ദിനം (ഇഫ്താർ) നോമ്പുതുറയ്ക്ക് എത്തിയത് സ്വദേശികളും വിദേശികളുമായ ആയിരങ്ങള്‍. മഗ്രിബ് ബാങ്കിന് അരമണിക്കൂര്‍ മുന്നേ തന്നെ ഇഫ്താറിനുള്ള സൗകര്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നു. 

പലരും സംഭാവനയായി നല്‍കിയ കിറ്റുകളും മുറ്റത്തൊരുക്കിയ സുപ്രകളില്‍ വിതരണം ചെയ്തു.

മക്ക നിവാസികളില്‍ പലരും സംസം വെളളവും ഈത്തപ്പഴവുമായാണ് ഇഫ്താറിനെത്തിയത്. മസ്ജിദുല്‍ ഹറാമിന്റെ കവാടങ്ങളിലും മതാഫിലും പള്ളിക്കുള്ളിലും ഈത്തപ്പഴവും വെള്ളവും വിതരണം ചെയ്തു.

0 Comments

Headline