banner

ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

പാലരിവട്ടം വെണ്ണലയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ. അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് മരിച്ചത്. ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്. രജിതയെ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റുള്ളവർ തൂങ്ങി മരിച്ച നിലയിലാണ്. രജിതയുടെ മക്കളാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ മക്കളാണ് അയൽവാസികളെ വിവരം അറിയിച്ചത്. പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് രജിതയ്ക്ക്. രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ഫ്ളോർ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

إرسال تعليق

0 تعليقات