ശ്രീലങ്കയ്‌ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ് വ്യക്തമാക്കി. ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ആയതിനാൽ പൊതുജനങ്ങൾ മുൻകരുതൽ പാലിക്കണമെന്നും, കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഇന്നലെ വൈകിട്ട് കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇന്നലെ ഏഴ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് എവിടെയും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഉള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
0 Comments