ലോകജനതയുടെ പാപങ്ങളേറ്റുവാങ്ങി കുരിശിലേറ്റപ്പെട്ട ക്രിസ്തു ദേവന്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ പ്രതീകമായി പള്ളികളില്‍ ഉയര്‍പ്പുതിരുനാളും പാതിരാ കുര്‍ബ്ബാനകളും നടന്നു. ഇതോടെ വിശുദ്ധ വാരാചരണവും വലിയ നോമ്പും സമാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ദിനത്തിൽ ആശംസകൾ നേർന്നു. 'ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയിൽ ഈസ്റ്ററിൻ്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. അനീതിയും അസമത്വവും ഇല്ലായ്‌മ ചെയ്യാനുള്ള പോരാട്ടങ്ങൾക്ക് ക്രിസ്തുവിൻ്റെ സ്നേഹവും ത്യാഗവും ഊർജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനം. ഏവർക്കും ഹൃദയപൂർവം ഈസ്റ്റർ ആശംസകൾ നേരുന്നു,' മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
0 Comments