പ്രായമായവരിലാണ് വിവിധ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നതെങ്കിലും ചെറുപ്പക്കാരിലും രോഗം വരാനുള്ള സാധ്യത ഒട്ടും കുറവല്ല. അതുകൊണ്ടുതന്നെ രോഗങ്ങൾ വരുന്നത് തടയാനും ആരോഗ്യം സംരക്ഷിക്കാനും ഒപ്പം മനസിനും ശരീരത്തിനും ഉന്മേഷം നൽകാനും വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും മാനസികാരോഗ്യം നിലനിർത്താനും വ്യായാമം സഹായിക്കുന്നു. ഒപ്പം സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും വ്യായാമം സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രായഭേദമന്യേ എല്ലാവരും തങ്ങളുടെ ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.
ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വ്യായാമങ്ങൾ;
1. പുൾ- അപ്പുകൾ അല്ലെങ്കിൽ പുഷ്- അപ്പുകൾ
തുടക്കത്തിൽ ബുദ്ധിമുട്ട് തോന്നുമെങ്കിലും ഇത് ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രയോചനങ്ങൾ ഏറെയാണ്. ശരീരം ശക്തിപ്പെടുത്തുന്നതിനും പേശികൾ ബലപ്പെടുന്നതിനും പുഷ്-അപ്പുകൾ ഫലപ്രദമാണ്. ഒപ്പം ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കാനും ഈ വ്യായാമം ചെയ്യുന്നതിലൂടെ കഴിയും. അതിനാൽ നിങ്ങൾക്ക് പറ്റുന്ന അത്രയും തവണ പുഷ്-അപ്പ് ചെയ്യാൻ ശ്രമിക്കുക.
2. ക്രഞ്ചുകൾ അല്ലെങ്കിൽ പ്ലാങ്ക്
കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ഈ വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും ശരീരഘടന ശരിയാക്കാനും പ്ലാങ്ക് നിങ്ങളെ സഹായിക്കുന്നു. തീവ്രത കുറഞ്ഞതും കൂടിയതുമായ ക്രഞ്ചുകൾ നിങ്ങൾക്ക് ദിവസവും പരീക്ഷിക്കാവുന്നതാണ്.
3. ഓട്ടം
ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നതും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതുമായ വ്യായാമമാണിത്. ഓടുന്നതിലൂടെ ആരോഗ്യത്തിന് പുറമേ ധാരാളം ശുദ്ധവായു ശ്വസിക്കാനും സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ എല്ലാ പ്രശ്നങ്ങളും അകറ്റി ഉന്മേഷം നൽകുന്നതിന് ദിവസവും കുറഞ്ഞത് മൂന്ന് മൈൽ ദൂരമെങ്കിലും ഓടുക.
0 Comments