banner

കൊല്ലത്ത് മദ്യപിച്ച് ജോലി ചെയ്തതിന് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കൊല്ലം : മദ്യപിച്ച്‌ ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പുനലൂർ പോലീസ് സ്റ്റേഷനിലേക്കും കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി

പുനലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിബിൻ ഹമീദിനെയെയാണ് അന്വേഷണ വിധയമായി സസ്‌പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച ജിബിനെ സ്റ്റേഷൻ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നതും എന്നാൽ കൃത്യ സമയത്തു ഡ്യൂട്ടിക്ക് ഹാജരാകാതെ മദ്യപിച്ച അവസ്ഥയിൽ റസ്റ്റ് റൂമിൽ കാണപ്പെടുകയായിരുന്നു.

കൊട്ടാരക്കരയിലും സമാനമായി മദ്യപിച്ച്‌ ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ രഞ്ജിത്ത് കുമാറിനെയാണ് മദ്യപിച്ച് ഡ്യൂട്ടി ചെയ്തതിനു അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കൊട്ടാരക്കര ഡി.വൈ.എസ്.പി യുടെ റിപ്പോർട്ടിലാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി.

Post a Comment

0 Comments