banner

കാട്ടിനുള്ളിൽ കറങ്ങിത്തിരിഞ്ഞ യുവാക്കൾ സിസിടിവിയിൽ പതിഞ്ഞു; ഇവരുടെ മൊബൈൽ പരിശോധിച്ചതോടെ ഞെട്ടി ഉദ്യോഗസ്ഥർ; മൊബെലിലുള്ളത് ഉടുമ്പിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ: നാലുപേർ പിടിയിൽ

മഹാരാഷ്ട്ര : ഗോഥാനെ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഇവിടുത്തെ സഹ്ദാരി കടുവാ സങ്കേതത്തിൽ നാലുപേർ ചേർന്ന് ഉടുമ്പിനെ  ബലാത്സംഗം ചെയ്യ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഗൊഥാനെയിലെ ഗാഭ മേഖലയിലെ സഹ്ദാരി കടുവാ സങ്കേതത്തിന്റെ കോർ സോണിൽ പ്രവേശിച്ചാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തത്.

സന്ദീപ് തുക്രം, പവാർ മങ്കേഷ്, ജനാർദൻ കാംടേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് സംഭവത്തിലെ കുറ്റവാളികൾ. മഹാരാഷ്ട്ര വനം വകുപ്പ് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. പ്രതികൾ മോണിറ്റർ പല്ലിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ തെളിവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികൾ വനത്തിനുള്ളിൽ അലഞ്ഞുതിരിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് വനം വകുപ്പ് ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചത്. അപ്പോഴാണ് ഉടുമ്പിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. സംഭവത്തിൽ ആശയക്കുഴപ്പത്തിലായ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്താനായി കോടതിയെ സമീപിക്കും. 

പ്രതികളെ കോടതിയിൽ ഹാജരാക്കി ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം ബംഗാൾ മോണിറ്റർ ലിസാർഡ് സംരക്ഷിത വർഗത്തിൽ പെട്ടതാണ്.

Post a Comment

0 Comments