അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സ്, ബിബിസി തുടങ്ങിയവയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്ന മാക്സ് ലെവിനാണ് കീവില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
യുക്രൈന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ് കൊല്ലപ്പെട്ട കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് ഇത് പ്രകാരം തലസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള വൈഷ്ഗൊറോഡ് ജില്ലയിലെ സംഘര്‍ഷം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. ശരീരത്തില്‍ വെടിയേറ്റ രണ്ട് പാടുകളാണുള്ളത്.
കഴിഞ്ഞ മാർച്ച് 13 മുതൽ വിഷ്ഗൊറോഡിൽ നിന്ന് മാക്‌സ് ലെവിനെ കാണാതായത് സംബന്ധിച്ച ആശങ്ക അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരായ മാധ്യമ പ്രവർത്തകർ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ഇന്നലെയോടെ മൃതദേഹം ലഭിച്ചത്. അനുബന്ധ പരിശോധനകൾക്ക് ശേഷം മരണ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു.
അതേ സമയം, യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുക്രൈന്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. മാര്‍പ്പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിനെ യുക്രൈന്‍ സന്ദര്‍ശനം കൂടി സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.യൂറോപ്പിലെ അഭയാര്‍ഥി പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് മാര്‍പ്പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
.
0 Comments