banner

മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പ്രസംഗിച്ച പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു

മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്യുമെന്ന് പ്രസംഗിച്ച ഹിന്ദു പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാദ പ്രസംഗം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദാസീന്‍ ആശ്രമത്തിലെ ബജ്‌രംഗ് മുനി ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സീതാപൂരില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പൊലീസ് പ്രശാന്ത് കുമാര്‍ പി.ടി.ഐയോട് പറഞ്ഞു. ഏപ്രില്‍ രണ്ടിനായിരുന്നു ഇയാള്‍ വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ചുറ്റും കൂടി നിന്നിരുന്ന അനുയായികളോട് ആഹ്വാനം ചെയ്യുകയായിരുന്നു. 

ഇയാളുടെ വാക്കുകള്‍ കേട്ട് അനുയായികള്‍ ആവേശപൂര്‍വം ജയ് ശ്രീരാം വിളിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

إرسال تعليق

0 تعليقات