Latest Posts

ലോകകപ്പ്: താൽക്കാലിക ജീവനക്കാർക്കായി അപേക്ഷ ക്ഷണിച്ച് പിഎച്ച്സിസി

ഖത്തർ ഫിഫ ലോക കപ്പിന് വേണ്ടി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ താൽക്കാലിക ജീവനക്കാർക്കായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗസ്ഥർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലബോറട്ടറി ടെക്നീഷ്യൻ, റേഡിയോളജിസ്റ്റ് തുടങ്ങിയ ജോലികളിലേക്കാണ് ഒഴിവുകൾ.

ജനറൽ പ്രാക്ടീഷണർ, സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിൻ, സ്പെഷ്യലിസ്റ്റ് ആപ്ലിക്കേഷൻ മെഡിസിൻ, സ്പെഷ്യലിസ്റ്റ് ഇന്റേണൽ മെഡിസിൻ, നഴ്സ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നോളജിസ്റ്റ്, റേഡിയോളജി ടെക്നോളജിസ്റ്റ്, കസ്റ്റമർ റിലേഷൻസ്, റിസപ്ഷൻ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ വെബ്‌സൈറ്റിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും: https://www.phcc.gov.qa/en/AboutUs/Careers/Temporary-Hiring-for-FIFA-2022-World-Cup

0 Comments

Headline