banner

പ്രണയ നിരാശ: യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീകൊളുത്തി; പൊള്ളലേറ്റ് ഇരുവരും ഗുരുതരാവസ്ഥയില്‍.

പാലക്കാട് : പാലക്കാട് കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിക്കും ബാലസുബ്രഹ്മണ്യത്തിനുമാണ് പൊള്ളലേറ്റത്. 

പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. 21കാരനും പതിനാറു കാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇന്ന് പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. 

ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

0 Comments