banner

യുവതി തലയ്ക്ക് വെട്ടേറ്റു മരിച്ച നിലയിൽ; ഭർത്താവിനായി തിരച്ചിൽ ഊർജിതം

കൊച്ചി : പെരുമ്പാവൂർ കണ്ടന്തറയിൽ യുവതി തലയ്ക്ക് വെട്ടേറ്റു മരിച്ച നിലയിൽ. അസം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ (35) ആണ് കൊല്ലപ്പെട്ടത്. കണ്ടന്തറയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് ഫക്രുദ്ദീൻ ഒളിവിലാണ്. കൊലയ്ക്ക് പിന്നിൽ ഫക്രുദ്ദീൻ തന്നെ ആണെന്നുള്ള നിഗമനത്തിലാണ് പോലീസ്.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജോലിക്കുപോയ മകൻ തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഖാലിദയും ഫക്രുദ്ദീനും കഴിഞ്ഞ നാലു വർഷമായി ഒന്നിച്ചായിരുന്നു താമസം.

ഇതിനിടെ നാട്ടിൽ പോയ ഖാലിദ ഒരാഴ്ച മുമ്പാണ് തിരികെ എത്തിയത്. വന്നതിനു ശേഷം ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. ഇരുവരും പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഖാലിദയുടെ തലയില് വെട്ടേറ്റ മുറിവുകളുണ്ട്. ഖാലിദയുടെ ഭർത്താവ് ഫക്രുദ്ദീൻ ഒളിവിലാണ്. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.


إرسال تعليق

0 تعليقات