കോട്ടയം : നടൻ ധർമജന്റെ ഉടമസ്ഥതയിലുള്ള കോട്ടയത്തെ ധർമൂസ് ഫിഷ് ഹബ്ബിൽനിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തു. 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പിഴ അടയ്ക്കാൻ നോട്ടീസും നൽകിയിട്ടുണ്ട്.
ഫിഷറീസ് വകുപ്പും ഭക്ഷ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. കഞ്ഞിക്കുഴിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 25 ദിവസത്തിനിടെ സംസ്ഥാനത്ത് പരിശോധനയിൽ നടപടി സ്വീകരിച്ചത് 331 ഭക്ഷണവിതരണ കടകൾക്ക് എതിരേയാണ്. 1417 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കിയിട്ടുണ്ട്.
0 Comments