banner

സൂപ്പർഫാസ്റ്റ് ബസിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ 30കാരൻ അറസ്റ്റിൽ

എടത്വ : കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. എടത്വ തൈപ്പറമ്പില്‍ പ്രവീണ്‍ (30) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി 7 മണിയോടെ കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസില്‍ വച്ച്‌ പ്രവീണ്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. 

വിദ്യാര്‍ത്ഥി ബഹളം വച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇടപെട്ട് ബസ് പന്തളം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കുവൈറ്റിലേക്ക് പോകുന്ന പ്രവീണ്‍ കടയ്ക്കാട് സ്വദേശിയായ സുഹൃത്തിന്റെ വീട്ടിലേക്ക് വന്നപ്പോഴായിരുന്നു സംഭവം.

Post a Comment

0 Comments