banner

അധ്യാപനം 30 വര്‍ഷത്തോളം; മുൻ ഇടത് കൗൺസിലർ; വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായ പരാതിയിൽ ശശികുമാര്‍ കസ്റ്റഡിയിലാവുമ്പോൾ....

മലപ്പുറം : 30 വര്‍ഷത്തോളമായി തുടർന്ന അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം മലപ്പുറം നഗരസഭ മുന്‍ കൗണ്‍സിലറുമായ കെ.വി ശശികുമാറിനെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഒളിവില്‍ പോയ ശശികുമാറിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 

സാമൂഹ്യ മാധ്യമങ്ങൾ ദിവസങ്ങളായി ചർച്ച ചെയ്യുന്ന ഈ വിഷയത്തിൽ ആദ്യമായാണ് അഷ്ടമുടി ലൈവ് റിപ്പോർട്ട് ചെയ്ത് വാർത്ത നൽകുന്നത്.

മലപ്പുറം നഗരസഭയിലെ മുന്‍ സി.പി.എം കൗണ്‍സിലറാണ് പോലീസ് കസ്റ്റഡിയിലെടുത്ത ശശികുമാർ. സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്നു വന്ന മീ ടൂ ആരോപണത്തിലൂടെയാണ് പീഡനവിവരം ഓരോന്നായി പുറത്തുവരുന്നത്. സ്‌കൂളില്‍നിന്ന് വിരമിച്ചതിന് ശേഷം ശശികുമാർ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് പീഡന പരാതികള്‍ ഉയര്‍ന്ന് വന്നത്.

ശശികുമാർ അധ്യാപകനായിരുന്ന മലപ്പുറത്തെ എയ്ഡഡ് സ്‌കൂളിലെ പൂർവവിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകൻ ആയിരുന്ന കാലത്താണ് ഇയാൾ സ്‌കൂളിലെ വിദ്യാർഥികളെ പീഡിപ്പിച്ചതെന്നായിരുന്നു ആരോപണം.

സംഭവം വിവാദമായതോടെ കെ.വി ശശികുമാർ മലപ്പുറം നഗരസഭ അംഗ്വതം രാജിവെക്കുകയും ചെയ്തിരുന്നു. അതേസമയം, അധ്യാപകനെ പരാതിയുമായി കൂടുതൽ പൂർവ വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വാർത്തയായതിനെ തുടർന്ന് സി.പി.എം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.

നടപടിയെടുക്കും - വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി

വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലറും മുൻ അധ്യാപകനുമായ കെ.വി ശശികുമാറിനെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഡി.ഡി.ഇയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഈ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

إرسال تعليق

0 تعليقات