banner

പതിനഞ്ചു വയസുകാരിക്ക് നേരെ ലൈംഗിക പീഡനം; 2 പേർ പിടിയിൽ

ഇടുക്കി : ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം. സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്നാണ് പീഡിപ്പിച്ചത്. 

തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാലു പേരാണ് ആക്രമിച്ചത്. ഇവർ സുഹൃത്തിനെ മ‍‍ര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

സംഭവത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് പിടികൂടിയ രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാൾ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം. തോട്ടം തൊഴിലാളി മേഖലയിൽ രക്ഷകർത്താക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെൺകുട്ടി.   

Post a Comment

0 Comments