banner

ബൈക്ക് തെന്നി മറിഞ്ഞു ബൈക്ക് യാത്രികനായ 20കാരൻ മരിച്ചു

ആലപ്പുഴ : ബൈക്ക് തെന്നി മറിഞ്ഞു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അവലൂക്കുന്ന് വാര്‍ഡില്‍ കളമ്പുകാട്ടില്‍ മുഹമ്മദ് ഷരീഫിന്റെ മകന്‍ ഉനൈസ് (20) ആണ് മരിച്ചത്. (20-year-old dies after bike overturns)

കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. അവലൂക്കുന്ന് വാര്‍ഡില്‍ മൂരിക്കുളം വീട്ടില്‍ ആദര്‍ശ്, പുന്നമട വാര്‍ഡില്‍ വടക്കൂട്ടച്ചിറയില്‍ അനീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10.30 ന് തലവടി കൊറ്റംകുളങ്ങര റോഡില്‍ ആര്യാട് പള്ളിമുക്കിലെ സമീപമായിരുന്നു അപകടം.

വേഗത്തില്‍ വന്ന ബൈക്ക് റോഡരികില്‍ കിടന്ന കല്ലില്‍ തട്ടി ബൈക്ക് തെന്നി മറിയുകയായിരുന്നു. സമീപത്തെ ജുമാമസ്ജിദിന്റെ കാണിക്കവഞ്ചിയിലേക്കും തെറിച്ചുവീണു. ആദര്‍ശിന് കൈകാലുകള്‍ക്ക് ഗുരുതര പരിക്കുണ്ട്. അനീസിനും പരിക്കുകളുണ്ട്. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments