banner

ഡെൽഹിയിൽ സെല്ലോ ടേപ്പ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം

ഡെൽഹി : സെല്ലോ ടേപ്പ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ബവാന ഇൻഡസ്ട്രിയൽ ഏരിയയിൽ സെല്ലോ ടേപ്പ് നിർമ്മാണ ഫാക്ടറിയിൽ തീപിടിത്തം. ഫാക്ടറിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫാക്ടറിയുടെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഔട്ടർ നോർത്ത്) ബ്രിജേന്ദ്ര കുമാർ യാദവ് പറഞ്ഞു. (A fire broke out at a cello tape factory in Delhi)

വിവരമറിഞ്ഞ ഉടൻ 17 ഫയർ യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയർഫോഴ്‌സ് അറിയിച്ചു.പിതാംപുരയിലെ മഹാറാണ പ്രതാപ് എൻക്ലേവിൽ താമസിക്കുന്ന സന്തോഷ് എന്നയാളാണ് ഫാക്ടറി ഉടമ. ഫാക്ടറി ഉടമയ്‌ക്കെതിരെ സെക്ഷൻ 285 (തീയോ കത്തുന്ന വസ്തുക്കളോ സംബന്ധിച്ച് അശ്രദ്ധമായ പെരുമാറ്റം), 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments