കഴിഞ്ഞ 21ന് ഉച്ചയ്ക്ക് പത്തും, പന്ത്രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് അനീഷയെ അഞ്ചര വയസുള്ള ഇളയ കുഞ്ഞുമായി കാണാതായത്. ഇതിന് പിന്നാലെ അനീഷയുടെ ഭര്‍ത്താവ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കുട്ടികളുടെ അമ്മയായ അനീഷ സംരക്ഷണ ചുമതലയില്‍ നിന്നും ഒഴിഞ്ഞു മാറി പഴയകാല സുഹൃത്തായ കാമുകനോടൊപ്പം ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. കാമുകനുമായുള്ള ബന്ധം സ്വന്തം പിതാവിനേയും വീട്ടുകാരേയും അറിയിക്കുമെന്ന് കരുതി അനീഷ പലപ്പോഴും കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
കാമുകന്റെ ബന്ധു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തില്‍ അഞ്ചുതെങ്ങ് എസ് എച്ച് ഒ ചന്ദ്രദാസ്, ജി എസ് ഐ ഗോപകുമാര്‍, സിപിഒ ഷാന്‍, മനോജ് , ഹേമവതി എന്നിവര്‍ അടങ്ങിയ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
0 Comments