banner

ചിന്നക്കട റൗണ്ടിന് സമീപം അമിതവേഗത്തില്‍ സഞ്ചരിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരപരിക്ക്

ചിന്നക്കട : അമിതവേഗത്തില്‍ സഞ്ചരിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ചിന്നക്കട റൗണ്ടിന് സമീപമാണ് അപകടം സംഭവിച്ചത്. കരിക്കോട് ചപ്പേത്തടം സ്വദേശിയായ നൗഷാദി(42) നാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.

അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ കാല്‍നടയാത്രക്കാരനായ നൗഷാദിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ കൊല്ലം  ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന് ശേഷം നിര്‍ത്താതെപോയ കാര്‍ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് തടഞ്ഞിട്ടത്. കാറിലുണ്ടായിരുന്ന രണ്ട് മദ്യപിച്ചിരുന്നതായി ആരോപണമുണ്ട് ഇവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പരിക്കേറ്റ നൗഷാദ് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു. 

إرسال تعليق

0 تعليقات