അഞ്ചാലുംമൂട് : നീരാവിൽ നടന്ന ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നീരാവിൽ റേഷൻ കടയ്ക്ക് സമീപമാണ് അപകടം നടന്നത്. നീരാവിൽ പനമൂട്ടിൽ പടിഞ്ഞാറ്റതിൽ (കാരിക്കൽ) വീട്ടിൽ സ്വാതി മാധവൻ (26) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ കുടുംബം ചികിത്സയിലാണ്.
നീരാവിൽ റേഷൻ കടയ്ക്ക് സമീപം വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. യുവാവ് സഞ്ചരിച്ച ബൈക്ക് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുവാവ് സഞ്ചരിച്ച ബൈക്ക് ഭാഗികമായി തകർന്നു. അഞ്ചാലുംമൂട് പോലീസ് മേൽനടപടി സ്വീകരിച്ചുവരുന്നു.
0 Comments