banner

പെട്രോള്‍ ബോംബ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 23കാരൻ മരിച്ചു

അടിമാലി : ഇരു സംഘങ്ങള്‍ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിനിടെ പെട്രോള്‍ ബോംബ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അടിമാലി ചാറ്റുപാറ ചുണ്ടേക്കാട്ടില്‍ സുധീഷ് (കുഞ്ഞിക്കണ്ണന്‍ -23) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച അടിമാലി പാെറ്റാസ് പടിയില്‍ വെച്ച്‌ ഇരു സംഘങ്ങള്‍ പരസ്പരം സംഘട്ടനം നടത്തുന്നതിനിടെ രാത്രി 10 മണിയോടെയാണ് പെട്രോള്‍ ബോംബ് ആക്രമണം നടന്നത്. അടിമാലി കാംകോ ജംഗ്ഷനില്‍ ഉണ്ടായ സംഘട്ടനത്തിന് തുടര്‍ച്ചയായിരുന്നു ഈ സംഭവം. കേസില്‍ മൂന്ന് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

إرسال تعليق

0 تعليقات