കൊച്ചി : നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിയായ ഷെറിന്‍ സെലിന്‍ മാത്യുവിനെ (27) ആണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ താമസിച്ചിരുന്ന ഷെറിന്‍ സെലിന്‍ മാത്യുവിനെ രാവിലെ പത്തരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം.
ഷെറിൻ താമസിച്ചിരുന്ന ലോഡ്ജിലാണ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് സുഹൃത്തുക്കൾ പറഞ്ഞിരിക്കുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുമുണ്ട്.
മൂന്ന് ദിവസം മുമ്പാണ് നടിയും മോഡലുമായ ഷഹ്ന സജാദിനെ കോഴിക്കോട് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് പിന്നാലെ ഇപ്പോൾ നടിയും മോഡലുമായ ഷെറിൻ സെലിൻറേയും മരണ വാർത്ത പുറത്തുവന്നിരിക്കുകയാണ്
0 Comments