banner

അഞ്ചാലുംമൂട് നീരാവിൽ ബൈക്കപകടം: യുവാവിന് പിന്നാലെ അപകടത്തിൽ പരിക്കേറ്റ ദമ്പതികളിൽ ഭർത്താവും മരിച്ചു

അഞ്ചാലുംമൂട് : നീരാവിൽ നടന്ന ബൈക്കപകടത്തിൽ യുവാവിന് പിന്നാലെ അപകടത്തിൽ പരിക്കേറ്റ ദമ്പതികളിൽ ഒരാളും മരിച്ചു. നീരാവിൽ റേഷൻ കടയ്ക്ക് സമീപമാണ് അപകടം നടന്നത്. വന്മള കടപ്പായിൽ സ്വദേശി ഹാഷിം ആണ് മരിച്ചത്. നീരാവിൽ സ്വദേശി സ്വാതി മാധവൻ്റ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 

നീരാവിൽ റേഷൻ കടയ്ക്ക് സമീപം വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. യുവാവ് സഞ്ചരിച്ച ബൈക്ക് ദമ്പതികൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതര പരിക്കേറ്റ ഹാഷിമിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

പ്രവാസിയായ ഹാഷിം അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇദ്ദേഹത്തിൻ്റെ ഭാര്യയും കുട്ടിയും നിസാര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. യുവാവ് സഞ്ചരിച്ച ബൈക്ക് ഭാഗികമായി തകർന്നു. അഞ്ചാലുംമൂട് പോലീസ് മേൽനടപടി സ്വീകരിച്ചുവരുന്നു.

Post a Comment

0 Comments