banner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചാലുംമൂട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ പോക്സോ
നിയമപ്രകാരം പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തൃക്കരുവ വില്ലേജില്‍ ഞാറയ്ക്കൽ ചേരിയില്‍ പെരിനാട്‌ പി.ഒ ആര്‍.ആര്‍ മന്‍സില്‍ തൃക്കരുവ വില്ലേജില്‍ ഞാറയ്ക്കല്‍ ചേരിയില്‍ കോയിക്കല്‍ കുളത്തിന്‌ സമീപം ലോഹിതാക്ഷന്റെ വീട്ടില്‍ വാടകയ്ക്ക്‌
താമസിക്കുന്ന റമീസ്‌ രാജ (23) ആണ്‌ കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്‌. 

ആട്ടോ ഡ്രൈവറായ റമീസ്‌ രാജ സ്ഥിരമായി പെണ്‍കുട്ടിയെ സ്‌കൂളിലേക്കും മറ്റും ആട്ടോയിലേക്ക്‌ കൊണ്ടുപോകുമായിരുന്നു. 2021 മെയ്‌ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ റമീസ്‌ രാജയുടെ ആട്ടോയിലായിരുന്നു പെണ്‍കുട്ടിയുടെ യാത്ര. ട്യൂഷന്‍ കഴിഞ്ഞുപോയ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിച്ച്‌ അഞ്ചാലുംമൂട്ടിലുള്ള ഒരു വീട്ടില്‍ കൊണ്ടു പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. 

29/04/2022 ല്‍ പെണ്‍കുട്ടി മാതാവിനൊപ്പം കിളികൊല്ലൂര്‍ സ്റ്റേഷനിലെത്തി മൊഴി കൊടുത്തതിന്റെ
അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്‌ റമീസ്‌ രാജയെ അറസ്റ്റ്‌ ചെയ്തത്‌. 

കൊല്ലം അസിസ്റ്റന്റ്‌ കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം കിളികൊല്ലൂര്‍ ഇന്‍സ്പെകടര്‍ കെ.വിനോദ്‌, എസ്‌.ഐ മാരായ അനീഷ്‌ എ.പി, സ്വാതി വി, മധു, എ. എസ്‌.ഐ സന്തോഷ്കുമാര്‍, സിപിഒ മാരായ അനീഷ്‌.എം, ഷാജി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. ഇയാളെ
കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

Post a Comment

0 Comments