banner

വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 'സാമൂഹ്യവികസനം പോളിടെക്‌നിക്കിലൂടെ' സ്‌കീം നടപ്പിലാക്കുന്നതിന് വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു .

കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം (സോഷ്യല്‍ വര്‍ക്ക്/ ഗ്രാമവികസനം/ അഗ്രികള്‍ച്ചര്‍/ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍/ അല്ലെങ്കില്‍ ഏതെങ്കിലും സോഷ്യല്‍ സയന്‍സ് ശാഖയില്‍ അഥവാ ഏതെങ്കിലും എന്‍ജിനീയറിങ്/ ടെക്‌നോളജി ബ്രാഞ്ചില്‍ രണ്ടാം ക്ലാസ് ഡിപ്ലോമ ബിരുദവും,കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്/ ഗ്രാമവികസനം സംബന്ധിച്ച ജോലിയില്‍ രണ്ടു വര്‍ഷത്തെ പരിചയവും ആണ് യോഗ്യത.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഏതെങ്കിലും എന്‍ജിനീയറിങ്/ ടെക്‌നോളജി ബ്രാഞ്ചില്‍ രണ്ടാം ക്ലാസ് ഡിപ്ലോമ ബിരുദമോ, ഏതെങ്കിലും വിഷയത്തില്‍ രണ്ടാം ക്ലാസ് ബിരുദവും/ വ്യവസായം/ ഗ്രാമവികസനം/ സാമൂഹ്യവികസനം ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഏതെങ്കിലും എന്‍ജിനീയറിങ്/ ടെക്‌നോളജി ബ്രാഞ്ചില്‍ രണ്ടാം ക്ലാസ് ഡിപ്ലോമ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ രണ്ടാംക്ലാസ് ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. മൂന്ന് തസ്തികകളിലും ഓരോ ഒഴിവുകളാണുള്ളത്.

നിയമനം താല്‍ക്കാലികവും 179 ദിവസത്തേക്കുമായിരിക്കും. അപേക്ഷകള്‍ മെയ് 17 മുതല്‍ ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കും. അവസാന തീയതി മെയ് 27 വൈകുന്നേരം മൂന്ന് വരെ. അഭിമുഖം മെയ് 30 ന് പത്ത് മണിക്ക്. ഫോണ്‍ 9447975846.



Post a Comment

0 Comments