Latest Posts

ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ 18 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു

അമേരിക്ക : അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവെയ്പ്. 18കുട്ടികൾ അടക്കം 21 പേർ മരിച്ചു. 18 കാരനായ അക്രമിയെ വെടിവെച്ച് കൊന്നു. പ്രതി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷമാണ്. സ്കൂളിൽ നാളെ മുതൽ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം. സ്കൂൾ കുട്ടികളും ജീവനക്കാരും അടക്കം 21 പേരാണ് മരിച്ചത്. സ്കൂളിലെത്തിയ അക്രമി ​ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയായ സാൽവദോർ ഡാമോസ് ആണ് വെടി ഉതിർത്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്.

പരിക്കേറ്റ പല കുട്ടികളുടേയും നില അതീവ ​ഗുരുതരമാണ്. മരണ നിരക്ക് ഉയർന്നേക്കുമെന്ന ആശങ്കയും ഉണ്ട്.  ഇതിനിടെ തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രം​ഗത്തെത്തി. ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്നും അതീവ ദുഖമുണ്ടെന്നും ജോ ബൈഡൻ പ്രതികരിച്ചു.

0 Comments

Headline