കൊല്ലം : ചടയമംഗലത്ത് പതിനേഴുകാരനെ ലൈംഗീക ചൂഷണത്തിനിരയാക്കിയ യത്തീംഖാന നടത്തിപ്പുകാരൻ നിസാമുദ്ദീൻ അറസ്റ്റിൽ. മന്ത്രം ചൊല്ലിക്കൊടുക്കാം എന്ന പേരിൽ പള്ളിയുടെ മൂത്രപ്പുരയിൽ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ തൊടാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിച്ചു.
കുട്ടിയുടെ പരാതിയെ തുടർന്ന് ചടയമംഗലം പൊലീസ് കുട്ടികൾക്ക് എതിരെയുളള ലൈംഗിക അതിക്രമം തടയൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
0 Comments