banner

കൊല്ലം സ്വദേശിയിൽ നിന്ന് കടംവാങ്ങിയ വാഹനം മറിച്ച് വില്‍ക്കാന്‍ ശ്രമം; 26കാരനെ പിടികൂടി പോലീസ്

കിളികൊല്ലൂര്‍ : തിരികെ നല്‍കാമെന്ന് പറഞ്ഞ് കാറും വാങ്ങി പാലക്കേട്ടേക്ക് മുങ്ങി വാഹനം മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ പുതുനഗരം വില്ലേജില്‍ കാട്ടില്‍ തെരുവ് ചേരിയില്‍ പെരുന്തേനി സ്ട്രീറ്റ് കൊങ്കിണി വീട്ടില്‍ ഷെഫീക്ക് (26) ആണ് പോലീസ് പിടിയിലായത്. 

കൊറ്റങ്കര സ്വദേശിയായ സുമീറിന്‍റെ പോളോ കാര്‍ ആണ് ഇയാള്‍ മറിച്ച് വില്‍ക്കാന്‍ ശ്രമിച്ചത്. സുമീറിനൊപ്പം ഇന്‍റീരിയര്‍ ജോലി നോക്കിയിരുന്ന ഇയാള്‍ പാലക്കാട് മാതാപിതാക്കളെ കാണാന്‍ പോകുന്നതിനാണ് കാര്‍ വാങ്ങിയത്. 2021 ജൂണില്‍ അയത്തില്‍ വച്ചാണ് പോളേ കാര്‍ വാങ്ങി യാത്രയായത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാര്‍ തിരികെ എത്തിക്കാതിരുന്നതിനെ തുടര്‍ന്ന് സുമീര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അയത്തില്‍ ഭാര്യ വീട്ടില്‍ ഇയാള്‍ എത്തിയതറിഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് പുതുവമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ആട്ടോ വര്‍ക്ക്ഷോപ്പില്‍ നിന്നും വാഹനം പോലീസ് വീണ്ടെടുത്തു. 

കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, നിസാക്ക്, ജാനസ് പി ബേബി എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്യ്തു.  

Post a Comment

0 Comments