banner

കുരീപ്പുഴ കൊല്ലൻപറമ്പിൽ ഭദ്രകാളിദേവീക്ഷേത്രം പ്രതിഷ്ഠാദിന വാർഷികവും ചിത്തിര മഹോത്സവവും നാളെ ആരംഭിക്കും

കുരീപ്പുഴ : തൃക്കടവൂർ കുരീപ്പുഴ കൊല്ലൻ പറമ്പിൽ ഭദ്രകാളി ദേവീക്ഷേത്രത്തിലെ പുന പ്രതിഷ്ഠാദിന വാർഷികവും ചിത്തിര മഹോത്സവവും മെയ് - 13, 14 ( 1197 മേടം - 30, 31 വെള്ളി, ശനി) തിയതികളിൽ നടത്തപ്പെടുന്നു.. ക്ഷേത്രം തന്ത്രി നല്ലില പേങ്ങാട്ട് മഠത്തിൽ ബ്രഹ്മശ്രീ ശങ്കരര് ശങ്കരര് ദദ്രദാസര് , മേൽശാന്തി ബ്രഹ്മശ്രീ, ആദിനാട് സജു ഗോപാല കൃഷ്ണ പോറ്റി എന്നിവരുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ.

ഒന്നാം ഉത്സവ ദിവസമായ മെയ് -13 വെള്ളിയാഴ്ച വൈകിട്ട് 06.30 ന് ദീപക്കാഴ്ച, രാത്രി 08.30 ന് കുരീപ്പുഴ രാജേഷ് ആന്റ് രാധിക അവതരിപ്പിക്കുന്ന കരോക്കെ ഗാനമഞ്ജരി. രണ്ടാം ഉത്സവ ദിവസമായ മെയ് 14 ശനിയാഴ്ച രാവിലെ 07.30 ന് ദേവീ പൊങ്കാല തുടർന്നു പറയിടീൽ , 11 ന് നൂറുംപാലും, വൈകിട്ട് 06.40 ന് വെടിക്കെട്ട്, രാത്രി 08.30 ന് സംഗീതക്കച്ചേരി.

Post a Comment

0 Comments