banner

നീരാവിൽ ശ്രീഭൂതക്കാവ് ദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും പ്രതിഷ്ഠാ വാർഷികവും

കൊല്ലം :  തൃക്കടവൂർ നീരാവിൽ ശ്രീഭൂതക്കാവ് ദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും പ്രതിഷ്ഠാ വാർഷികവും 24 മുതൽ ജൂൺ ഒന്നുവരെ നടക്കും.24 ന് രാവിലെ 6 ന് ഗണപതിഹോമം, 8 ന് ദേവീ ഭാഗവത പാരായണം, വൈകിട്ട് 4 ന് വിഗ്രഹഘോഷയാത്ര, 5.30ന് സോപാനസംഗീതം, 6.30ന് ഭദ്രദീപ പ്രോജ്വലനം, 7ന് മാഹാത്മ്യ പ്രഭാഷണം. 

25 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6ന് സമൂഹ വിഷ്ണു സഹസ്രനാമ പാരായണവും അർച്ചനയും സമൂഹ പ്രാർത്ഥനയും ഭാഗവത പാരായണവും പ്രഭാഷണവും, 8.30ന് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, 7ന് പ്രഭാഷണം, തുടർന്ന് പ്രസാദവിതരണം. 27 ന് വൈകിട് 6.30ന് ശ്രീവിദ്യാഗോപാല മന്ത്രാർച്ചന, 28ന് വൈകിട്ട് 6.30 ന് കുടവട്ടൂർ വാമനൻ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, 29 ന് ഉച്ചയ്ക്ക് 12.30 ന് ഉണ്ണിയൂട്ട്, വൈകിട്ട് 4ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. 30ന് വൈകിട്ട് 6.30ന് സർവൈശ്വര്യ പൂജ, 31 ന് ഉച്ചയ്ക്ക് 12.30ന് കലശപൂജ, സമൂഹ വിഷ്ണുസഹസ്രനാമ പാരായണവും അർച്ചനയും, യജ്ഞസമർപ്പണവും. 

ജൂൺ ഒന്നിന് രാവിലെ 6 ന് മഹാഗണപതി ഹോമം, 6.30 ന് തോറ്റം പാട്ട്, 9ന് വൈകുണ്ഠം ജി.വിഷ്ണുദത്ത് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശ പൂജയും കലശാഭിഷേകവും, 10ന് മഹാമൃത്യുഞ്ജയഹോമം, 12 ന് അന്നദാനം, വൈകിട്ട് 5 ന് തോറ്റംപാട്ട്, 6.30 ദീപാരാധന, 7ന് ഭഗവതിസേവ.

Post a Comment

0 Comments