banner

സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തി; ബൈക്കും ബസും കൂട്ടിമുട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം

ചാവക്കാട് : ചേറ്റുവയില്‍ ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികരായ യുവദമ്പതികൾക്ക് ദാരുണാന്ത്യം.കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ സുവൈബ (22) എന്നിവരാണ് മരിച്ചത്.

കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന അലീനാസ് ബസുമായാണ് ഇവരുടെ ബൈക്ക് കൂട്ടിയിടിച്ചത്.ബൈക്കും ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു.

ബസിനടിയിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സഹോദരിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാട്ടേക്ക് ബൈക്കില്‍ മടങ്ങിവരുകയായിരുന്നു ഇരുവരും.

ഗൾഫിലായിരുന്ന മുനൈഫ് സഹോദരി ഷഫാനയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ഗൾഫിലുള്ള മുനൈഫിന്‍റെ സഹോദരൻ അജ്മൽ ഞായറാഴ്ച വീട്ടിലെത്താനിരിക്കേയാണ് നാടിനെ നടുക്കിയ ദുഃഖ വാർത്തയുണ്ടായത്.

Post a Comment

0 Comments