banner

'നിയമം പാലിക്കും'; വിദ്വേഷ പ്രസംഗക്കേസിൽ പോലീന്ന് സ്റ്റേഷനില്‍ ഹാജരായി പി സി ജോർജ്

കൊച്ചി : വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്തേക്കും. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

അതേ സമയം, പാലാരിവട്ടത്ത് പി.സി ജോര്‍ജിനെതിരേ പിഡിപി പ്രതിഷേധം. പി.സി ജോര്‍ജിനെതിരേ പ്രതിഷേധവുമായി എത്തിയ പിഡിപി പ്രവര്‍ത്തകരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിദ്വേഷ പ്രസംഗ കേസില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ജോര്‍ജ് ഹാജരാകുന്ന വിവരമറിഞ്ഞെത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് ബലംപ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തത്. 

അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്റ്റേഷന് മുന്നില്‍ തമ്പടിച്ചിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ വന്നതോടെയാണ് അറസ്റ്റുണ്ടായത്.

Post a Comment

0 Comments