banner

പുനപരിശോധന വരെ പുതിയ കേസുകൾ ഒഴിവാക്കാനാകുമോ? രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കുന്നതിൽ നാളെ നിലപാട് അറിയിക്കാൻ കേന്ദ്രസര്‍ക്കാരിനോട് നിർദ്ദേശിച്ച് സുപ്രീംകോടതി

ഡല്‍ഹി : രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കുന്നതിൽ നാളെ നിലപാട് അറിയിക്കാൻ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. പുനപരിശോധന വരെ പുതിയ കേസുകൾ ഒഴിവാക്കാനാകുമോ എന്ന് കോടതി ചോദിച്ചു. നിലവിൽ കേസ് നേരിടുന്നവർക്ക് സംരക്ഷണം നല്കുന്നതും ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.

രാജ്യദ്രോഹ കുറ്റത്തിന് എതിരായ ഹർജികള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. രാജ്യത്തിൻറെ അഖണ്ഡതയും പരമാധികാരവും വിഷയമാണ്. അതിനാൽ സർക്കാരിന് ആലോചിച്ചു തീരുമാനിക്കണമെന്ന് സോളിസിറ്റർ ജനറൽ കോടതിയില്‍ പറഞ്ഞു.

ഹര്‍ കോടതി പരിഗണിക്കരുത് എന്ന് കേന്ദ്ര നിലപാടിനെ എതിർത്ത് കപിൽ സിബൽ വാദിച്ചു. 10 മാസം മുമ്പ് നോട്ടീസ് നല്കിയ വിഷയമാണെന്ന് കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിൻറെ നിലപാട് തള്ളുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

Post a Comment

0 Comments