banner

സ്കൂട്ടറിൽ കാറിടിച്ച് അപകടം; കൊല്ലം സ്വദേശി ഉൾപ്പെടെ രണ്ട് സുവിശേഷകർ മരിച്ചു

കോഴഞ്ചേരി : വാഹന അപകടത്തിൽ രണ്ട് സുവിശേഷ പ്രവർത്തകർ മരിച്ചു. കോഴഞ്ചേരി മാവേലിക്കര സംസ്ഥാന പാതയിൽ പുന്നംതോട്ടത്തിനു സമീപം ഉണ്ടായ അപകടത്തിൽ പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസം ഡേവിഡിന്റെ മകൻ ബെനൻസ് ഡേവിഡ് (43 ),കട്ടപ്പന തോപ്രാംകുടി ചരുവിളയിൽ ജെയിംസ് എന്ന് വിളിക്കുന്ന പ്രസന്നൻ എന്നിവരാണ് മരിച്ചത്.

ഇന്ന്  പകൽ മൂന്നരയോടെ തെക്കേമലക്കും ആറന്മുളക്കും ഇടയ്ക്ക് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിൽ അധികം തിരക്ക് ഇല്ലാത്ത സമയമായതിനാൽ രക്ഷാ പ്രവർത്തനവും വൈകി.ആറന്മുള നിന്നും പൊലീസ് എത്തിയാണ് അപകടത്തിൽ പെട്ടവരെ കോഴഞ്ചേരി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.

Post a Comment

0 Comments