banner

ഗ്യാസ് സിലിണ്ടറുകള്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുകൾ

ഇപ്പോള്‍ ഗ്യാസ് സിലിണ്ടറുകള്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുന്നു. Paytm വഴി ഗ്യാസ് സിലിണ്ടറുകള്‍ ബുക്കിംഗ് നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ 1000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നത്. Paytm വഴി ബുക്കിംഗ് നടത്തുന്ന സമയത്തു FIRSTGAS എന്ന പ്രോമോ കോഡ് ഉപയോഗിക്കണം. 

ആദ്യമായി Paytm വഴി ഗ്യാസ് ബുക്കിംഗ് നടത്തുന്നവര്‍ക്കാണ് ഈ കോഡ് വഴി ക്യാഷ് ബാക്ക് ലഭിക്കുന്നത്.അതുപോലെ തന്നെ മറ്റു ഉപഭോക്താക്കള്‍ക്ക് Paytm GAS1000 എന്ന കോഡും ഉപയോഗിക്കാവുന്നതാണ്.

എങ്ങനെയാണു Paytm വഴി ഗ്യാസ് ബുക്കിംഗ് നടത്തുന്നത്

ഇപ്പോള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഗ്യാസ് സിലിണ്ടറുകള്‍ ബുക്കിംഗ് നടത്തുവാന്‍ സാധിക്കുന്നതാണ് .ബുക്കിംഗ് നടത്തുന്നതിന് നിങ്ങള്‍ ആദ്യം തന്നെ Paytm ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക .അതിനു ശേഷം ബുക്ക് ഗ്യാസ് സിലിണ്ടര്‍ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക .അതില്‍ നിങ്ങളുടെ ഗ്യാസ് ഏതെന്നു തിരഞ്ഞെടുക്കുക.

ഉദാഹരണത്തിന് നിങ്ങളുടെ ഗ്യാസ് സിലിണ്ടര്‍ ഭാരത് ഗ്യാസ് ആണെങ്കില്‍ ഭാരത് ഗ്യാസ് തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ എല്‍ പി ജി ഐ ഡി നമ്ബറുകള്‍ അവിടെ നല്‍കുക .ശേഷം നിങ്ങള്‍ക്ക് ബുക്കിംഗ് നടത്താവുന്നതാണ് .

Post a Comment

0 Comments