banner

ചന്തക്കടവ് - ജവാൻമുക്ക് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായേക്കും; അഷ്ടമുടി ലൈവിൻ്റെ ഇടപെടലിനെ തുടർന്ന് ഉറപ്പ് നൽകി പ്രസിഡൻ്റ്

തൃക്കരുവ : അഷ്ടമുടി ലൈവിൻ്റെ ഇടപെടലിനെ തുടർന്ന് ചന്തക്കടവ് - ജവാൻമുക്ക് റോഡിലെ വെള്ളക്കെട്ടിന് നാളെ തന്നെ താല്കാലിക പരിഹാരത്തിനായി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ. അഷ്ടമുടി ലൈവിൻ്റെ പ്രതിനിധിയോട് സംസാരിയ്ക്കുകയായിരുന്നു പ്രസിഡൻ്റ്. 

തൃക്കരുവ ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട മിക്ക പ്രദേശങ്ങളിലുമുള്ള ആളുകൾ അഞ്ചാലുംമൂടുമായി ബന്ധപ്പെടുവാൻ ഉപയോഗിക്കുന്ന ചന്തക്കടവ് - ജവാൻമുക്ക് റോഡിൻ്റെ ശോചനീയാവസ്ഥ പ്രസിഡൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്  അഷ്ടമുടി ലൈവ് പ്രതിനിധിയോട് പ്രസിഡൻ്റ് ഉറപ്പു നൽകിയത്.

ഈ സ്ഥിതി തുടർന്നാൽ കാലവർഷം എത്തുമ്പോൾ ഇതുവഴിയുള്ള യാത്ര ദുഷ്കരമാകും. റോഡിൽ കെട്ടിക്കിടക്കുന്ന ജലം വശത്തെ മണ്ണ് നീക്കി സമീപത്തെ തോടിലേക്ക് ചാല് കീറി  ഒഴുക്കിവിട്ട് താല്ക്കാലിക സംവിധാനം  ഉണ്ടാക്കാമെന്ന് പ്രസിഡൻ്റ് അറിയിച്ചു.

Post a Comment

0 Comments