വെള്ളിയാഴ്ച രാത്രി 9.15 നായിരുന്നു സംഭവം. ചവറയിൽ നിന്നും നീണ്ടകര ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു തുളസീധരൻ പിള്ള. ഇതിനിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ബൈക്കിൻ്റെ ഹാൻഡിലിൽ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിൽ പെട്ടു. തുളസീധരൻ പിള്ളയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിനു വെക്കും.
0 Comments