Latest Posts

കൊട്ടിയത്ത് ഉത്സവ ഘോഷയാത്ര കടന്നുവരുന്നതിനിടെ സംഘര്‍ഷം; രണ്ട് യുവാക്കൾ പിടിയിൽ

കൊട്ടിയം : മുഖത്തല ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര കടന്നുവരുന്നതിനിടെ സംഘര്‍ഷമുണ്ടാക്കിയ സംഘത്തിലെ രണ്ടുപേരെ കൊട്ടിയം പോലീസ് പിടികൂടി. തൃക്കോവില്‍വട്ടം തട്ടാര്‍കോണം കല്‍ക്കുളം ക്ഷേത്രത്തിന് സമീപം ചന്ദ്ര ഭവനം വീട്ടില്‍ സുബിന്‍ (33), പോരുവഴി മലനട ഇടയ്ക്കാട് മുണ്ടുകുളഞ്ഞിയില്‍ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. 

പനയ്ക്കാലത്തുനിന്ന് എഴുന്നള്ളിച്ച്‌ കൊണ്ടുവന്ന കെട്ടുകാളയെ മുരാരി ജങ്ഷനടുത്തുവെച്ച്‌ ഇവരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് തടഞ്ഞ് അക്രമിച്ചതായാണ് പരാതി. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടിയം എസ്ഐ സുജിത് ജി നായര്‍, ഷിഹാസ്, ശ്യാമകുമാരി, റിനോക്സ്, എഎസ്ഐമാരായ ഫിറോസ് ഖാന്‍, സുനില്‍കുമാര്‍, സിപിഒ ഒര്‍വല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

0 Comments

Headline