banner

കായംകുളത്ത് എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയിൽ

ആലപ്പുഴ : എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികള്‍ കായംകുളത്ത് പിടിയില്‍. എക്സൈസ് കസ്റ്റഡിയില്‍ എടുത്തത് മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ്. ഇവരില്‍ നിന്നും പിടികൂടിയത് 68ഗ്രാം എംഡിഎംഎയാണെന്നും ഇതിന് രണ്ടുലക്ഷം രൂപയോളം വിലവരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗളൂരുവില്‍നിന്ന് ദമ്പതികള്‍ വരികയായിരുന്നു.

പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ കെ എസ് ആർ ടി സി ബസ്റ്റാന്റിന്‌ തെക്ക് വശത്തുനിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്.മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിൽ ആയത്. എസ് പിയുടെ സ്പെഷ്യൽ സ്കോടയ ഡാൻസാഫിന്റെ നേതൃത്വത്തിലാണ് എം ഡി എം എ പിടികൂടിയത്

Post a Comment

0 Comments