banner

ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ; പ്രവാസിയായ ഭർത്താവ് നാട്ടിലെത്തിയത് ഇന്നലെ

തിരുവനന്തപുരം : ദമ്പതികള്‍ ഫ്ലാറ്റിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. അഭിലാഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് പ്രവാസിയായ അഭിലാഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.

വഴക്കിനെ തുടര്‍ന്ന് ബിന്ദു ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിലാഷിനും പൊളളലേറ്റു. ആറരവയസുകാരി മകള്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. ഫയര്‍ ഫോഴ്സും നാട്ടുകാരും വീട്ടിലെത്തിയപ്പോഴേക്കും ഇരുവരും മരിച്ചു.

إرسال تعليق

0 تعليقات