ദുരൂഹത നീക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും സഹോദരൻ ബിലാൽ പറഞ്ഞു. മുറിയിൽ രണ്ട് ഗ്ലാസ് ചായ ഉണ്ടാക്കിവെച്ചിരിക്കുന്നത് കണ്ടു. ഷഹാന ചായ കുടിക്കുന്ന ആളല്ല. അപ്പോൾ ആ ചായ ആർക്കുവേണ്ടിയാണെന്നത് വ്യക്തമാവണം.
തൂങ്ങിനിൽക്കുന്ന സമയത്ത് ഒറ്റക്ക് ഷഹാനയെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുകിടത്തിയെന്നാണ് ഭർത്താവ് പറഞ്ഞത്. അതിലും വ്യക്തത വരണമെന്ന് സഹോദരൻ പ്രതികരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് എസിപി കെ സുദർശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലേക്ക് എത്തിയത്. ഷഹാനയുടെ ഉമ്മ, സഹോദരൻ എന്നിവെർ ഉൾപ്പെടെ ആറു പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സജ്ജാദിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പ്രതികരിച്ചു.
0 تعليقات