banner

സ്പൂൺ ഉപയോഗിച്ച് ഭിത്തി തുരന്ന് പുറത്തുചാടി!, കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട പ്രതി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ ചാടിപ്പോയ മോഷണക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു. കല്‍പ്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് (23) മരിച്ചത്. റിമാന്‍ഡ് തടവുകാരനായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പൊലീസ് കാവലുള്ള സെല്ലില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി 12.30 യോടെയായിരുന്നു സംഭവം. സ്പൂണ്‍ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് രക്ഷപ്പെട്ട് മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. രക്ഷപ്പെട്ട് പോകുന്നതിനിടെ ഇയാള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഇര്‍ഫാന്‍ രാവിലെയാണ് മരിച്ചത്.

രക്ഷപ്പെട്ട് പോകുന്നതിനിടെ ഇയാള്‍ കോട്ടക്കലിൽ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലിൽ വച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിച്ച ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരിക്കേൽക്കുകയായിരുന്നു. കോട്ടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്. 

Post a Comment

0 Comments