banner

'മുഴക്കോൽ' കൊടുത്തില്ല, അഞ്ചാലുംമൂട്ടിൽ സഹോദരനെ പ്ലാവിൻ കമ്പ് കൊണ്ട് അടിച്ചു പരിക്കേല്പിച്ചു; പ്രതി പിടിയിൽ

അഞ്ചാലുംമൂട് : പണിയുപകരണമായ മുഴക്കോൽ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിൻ്റെ പേരിൽ അഞ്ചാലുംമൂട്ടിൽ യുവാവിനെ പ്ലാവിൻ കമ്പ് കൊണ്ട് അടിച്ചു പരിക്കേല്പിച്ച സംഭവത്തിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ നീരാവിലിൽ സ്വദേശി അർജുൻ (36) നെയാണ് അഞ്ചാലുംമൂട് പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒൻപതാം തീയതിയാണ് പരാതിയ്ക്കാസ്പദമായ സംഭവം നടന്നത്. അജയൻ്റെ പണിയുപകരണമായ മുഴക്കോൽ സഹോദരനായ അർജുൻ ചോദിക്കുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ആയിരുന്നു. 

തർക്കത്തിന് ശേഷം സമീപത്ത് കിടന്ന പ്ലാവിൻ കമ്പ് കൊണ്ട് പ്രതി സഹോദരനായ അജയനെ തലയ്ക്ക് അടിക്കാൻ ശ്രമിക്കുകയും പെട്ടെന്ന് തല തിരിച്ചത് മൂലം അടി അജയൻ്റെ മുഖത്ത് കൊള്ളുകയും നെറ്റിയിലും മുഖത്തും കണ്ണിനു സമീപത്തുമായി പരിക്കേല്ക്കുകയും ആയിരുന്നു. പിന്നാലെ പരിക്കേറ്റ അജയനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കും അവിടുന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. 

പരാതിന്മേൽ കേസെടുത്ത അഞ്ചാലുംമൂട് പോലീസ്, എസ്.എച്ച്.ഓ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം സി.ഐ സി. ദേവരാജൻ്റെ നേതൃത്വത്തിലുള്ള എസ്.ഐമാരായ അനീഷ് .വി, ഹരികുമാർ .എൻ.ജെ പ്രൊബെഷൻ എസ്.ഐയായ ഫാദിൽ റഹ്മാൻ സി.പി.ഓ സാബു എന്നിവരടങ്ങിയ സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.



إرسال تعليق

0 تعليقات