banner

കടൽ തീരത്ത് ഓടിക്കളിച്ച് ദിനോസർ കുഞ്ഞുങ്ങൾ, ഈ നൂറ്റാണ്ടിലും ദിനോസറുണ്ടോ? വീഡിയോ വൈറലാകുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമ ഉപയോക്താക്കളെ ഒന്നാകെ ഞെട്ടിച്ച ഒരു വീഡിയോ ആണ് കടൽ തീരത്ത് ഓടി കളിക്കുന്ന ദിനോസർ കുഞ്ഞുങ്ങൾ.മനുഷ്യകുലം ഈ ഭൂമിയിൽ ഉണ്ടാവുന്നതിന് മുൻപ് തന്നെ നാമാവശേഷമായ ദിനോസറുകൾ പിന്നെ എവിടുന്ന് വന്നു എന്ന് പലരും സംശയിച്ചു.കടലിലെ ഏതെങ്കിലും ഒറ്റപ്പെട്ട ദ്വീപിൽ വംശനാശത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്നും ജീവിക്കുന്നതാവാമെന്ന് പലരും അഭിപ്രായപ്പെട്ടു.

എന്തായാലും അപകടകാരിയായ ദിനോസറുകൾ മനുഷ്യന് ഭീഷണിയാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. വളരെ വേഗത്തിലാണ് ദിനോസർ കുഞ്ഞുങ്ങൾ തീരത്തിലൂടെ ഓടുന്ന വീഡിയോ വൈറലായത്. എന്നാൽ ദിനോസർ കുഞ്ഞുങ്ങളുടെ ഈ ഓട്ടം വിശ്വസിക്കാത്ത ചിലർ ചേർന്ന് വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. ഒടുവിൽ സത്യവസ്ഥ പുറത്ത് കൊണ്ട് വന്നു. നീളമുള്ള കഴുത്തും തടിച്ച ശരീരവുമുള്ള ജീവിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

സൗറോപോഡാ ഇനത്തിൽപ്പെട്ട ദിനോസറിന്റെ കുഞ്ഞുങ്ങളായാണ് ഇതിനെ കണ്ടാൽ തോന്നുന്നത്.ദിനോസറുകളുടെ കൂട്ടത്തിൽ കരയിലുള്ളതിൽ ഏറ്റവും വലുതായിരുന്നു സൗറോപോഡാ. 62 ടൺ വരെയാണ് ഇവയുടെ ഭാരം. എന്നാൽ വീഡിയോയിലുള്ളത് സൗറോപോഡോ കുഞ്ഞുങ്ങളല്ല. ലാറ്റിൻ അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും മെക്‌സിക്കോയിലും സാധാരണയായി കണ്ടു വരുന്ന കോട്ടിസ് എന്ന പേരുള്ള സസ്തനിയാണ് വീഡിയോയിൽ ഉള്ളതെന്നാണ് സൂക്ഷ്മമായി നിരീക്ഷണം നടത്തിയ പലരും ചൂണ്ടിക്കാണിക്കുന്നത്.


Post a Comment

0 Comments