banner

സ്മാർട്ട്ഫോൺ തലയ്ക്ക് അരികെ വച്ചാണോ നിങ്ങൾ ഉറങ്ങുന്നത്? ശീലം മാറ്റുന്നതാണ് ഉചിതം

ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കാത്ത ആളുകൾ വളരെ ചുരുക്കമാണ്. നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി സ്മാർട്ട് ഫോണുകൾ മാറിയിരിക്കുന്നു. എല്ലാവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകുന്നതും ഫോണുകൾ വഴിയാണ്. നമ്മുടെയെല്ലാം ശരീരത്തോട് ഒട്ടിച്ചേർന്ന് എപ്പോഴുമുണ്ടാകുന്ന സ്മാർട്ട്ഫോണിന്റെ അമിത ഉപയോ​ഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

മിക്ക ആളുകളും കിടന്നുറങ്ങുന്നത് സ്മാർട്ട്ഫോണുകൾ തൊട്ടരികിൽ വെച്ചാണ്. ഫോണുകൾ തലയിണയുടെ അടുത്തുവെച്ച് കിടന്നുറങ്ങുന്നവരാണ് ഭൂരിഭാ​ഗം പേരും. ഈ ശീലം ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഫോണിൽ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നവെയാണ്.
മൈക്രോവേവ് അവനില്‍നിന്ന് പുറപ്പെടുന്ന റേഡിയേഷന് തുല്യമാണ് സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍. ഇത് മസ്തിഷ്ക്ക അര്‍ബുദത്തിന് കാരണമായേക്കാം. 

ഫോണില്‍ നിന്നുള്ള എൽ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായേക്കാം. ഇന്ന്‌ കുട്ടികൾ ജനിച്ചു​വീ​ഴു​ന്നതേ സ്‌മാർട്ട്‌ഫോ​ണി​ന്റെ പുറത്താണെന്ന് ആലങ്കാരികമായി പറയാം. കുട്ടികൾ ഉൾപ്പടെ മിക്ക ആളുകളും കിടന്നുറങ്ങുന്നത് ഫോൺ തലയിണയുടെ അടുത്ത് വെച്ചിട്ടായിരിക്കും. ഈ ശീലം മാറ്റേണ്ടതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്.

ചിലർ ഉറങ്ങുന്നതിന് മുമ്പ് പാട്ട് കേൾക്കാനും വീഡിയോകൾ കാണാനും മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കാറുണ്ട്. മൊബൈൽ പ്രവർത്തിച്ചുകൊണ്ടിരിക്കവേ തന്നെ ചിലർ ഉറങ്ങിപ്പോവാറുമുണ്ട്. അത്തരക്കാർ ഉപയോ​ഗശേഷം ഫോൺ മാറ്റി വെയ്ച്ചിട്ട് ഉറങ്ങാൻ ശ്രദ്ധിക്കണമെന്നതാണ് ആരോ​ഗ്യ വി​ദ​ഗ്ധരുടെ ഉപദേശം.

Post a Comment

0 Comments