banner

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ ജോ ജോസഫ് ഇടത് സ്ഥാനാർത്ഥി യാകും


കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ  കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന്‍ പറഞ്ഞു

കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാരനടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് സഹായകമായും. മോദി സര്‍ക്കാരിനെതിരെ ഒരു ബദലായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായാണ്. തൃക്കാക്കരയില്‍ ഇടതുമുന്നണി വിജയിക്കുമെന്ന് ജയരാജന്‍ പറഞ്ഞു

യുഡിഎഫ് ദുര്‍ബലമാകുകയായാണ്. മുന്നണിയില്‍ ഓരോ പാര്‍ട്ടിയും അകന്നുപോകുകയാണെന്നും ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച പി ടി തോമസിൻ്റെ ഭാര്യ ഉമ തോമസാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി.

തൃക്കാക്കരയിൽ വൻ വിജയമുണ്ടാകുമെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. യു.ഡി.എഫ് ദുർബലപ്പെടുകയാണ്. നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

Post a Comment

0 Comments